കോഴിക്കോട് ജപ്തി ഭയന്ന് കർഷകൻ ആത്മഹത്യ ചെയ്തതായി പരാതി.കൊയിലാണ്ടിയിലാണ് സംഭവം.അരിക്കുളം കുരുടിമുക്ക് സ്വദേശി കെ.കെ. വേലായുധൻ ആണ് മരിച്ചത്.കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്ന് എടുത്ത 8 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങി ബാങ്കിൽ നിന്ന് നോട്ടീസ് വന്നതിന് പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തത്.8 ലക്ഷം രൂപയും പലിശയും എല്ലാം കൂടി 9,25,182 രൂപ ആയതോടെയാണ് ബാങ്ക് നോട്ടീസ് അയച്ചത്. ഉടൻ 4,83,040 രൂപയെങ്കിലും തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടിയിലേക്ക് പോകും എന്ന് കാണിച്ച് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് വേലായുധൻ ആത്മഹത്യ ചെയ്തത്.സംഭവത്തിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു
കേരളത്തിൽ കർഷക ആത്മഹത്യ;കൊയിലാണ്ടിയില്‍ 60 കാരൻ ജീവനൊടുക്കിയത് ജപ്തി കാരണമെന്ന് കുടുംബം

