Kerala News

ഇത് തമിഴ്നാട് അല്ല;ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ വാഹനം തടഞ്ഞു യുവാവ് പിടിയില്‍

കൊച്ചിയിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞയാള്‍ പിടിയില്‍,ഇന്നലെ രാത്രി വിമാനത്താവളത്തിൽ നിന്നു ഔദ്യോഗിക വസതിയിലേയ്ക്കു മടങ്ങുമ്പോഴാണ് ഗോശ്രീ പാലത്തിൽ വച്ച് സംഭവമുണ്ടായത്.കാർ തടഞ്ഞു നിർത്തി ഇത് തമിഴ്നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ​ഗൺമാൻ നൽകിയ പരാതിയിൽ പറയുന്നു.സംഭവത്തിൽ ഇടുക്കി ഉടുമ്പഞ്ചോര സ്വദേശി ടിജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മദ്യലഹരിയിലാണ് ആക്രമണം നടത്തിയത്.മദ്യപാനിയായ ഇയാൾ ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്. ചീഫ് ജസ്റ്റിസിന്റെ ഗൺമാന്റെ പരാതിയിൽ എറണാകുളം മുളവുകാട് പൊലീസ് ഇയാൾക്കെതിരെ ഐപിസി 308-ാം വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!