“ലഹരിയെ ചെറുക്കാം,ഫുട്ബോളിനെ വരവേൽക്കാം”എന്ന സന്ദേശമുയർത്തി ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അഡ്വ: പ്രഗിൻലാൽ ക്യാപ്റ്റനായ അർജന്റീന ജഴ്സി അണിഞ്ഞ ടീമും ബ്ലോക്ക് പ്രസിഡണ്ട് പി പി ഷിനിൽ ക്യാപ്റ്റനായ ബ്രസീൽ ജഴ്സി അണിഞ്ഞ ടീമും തമ്മിൽ ഏറ്റുമുട്ടി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, പി.ഷൈപു, എം എം സുധീഷ് കുമാർ , പി മിദ്ലാജ്, ലിജീഷ്.എൻ, വിശാഖ് തുടങ്ങിയ
ഡിവൈഎഫ്ഐ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും മുൻ നേതാക്കളും ബൂട്ട് കെട്ടി ഗ്രൗണ്ടിൽ ഇറങ്ങി. ആവേശം നിറഞ്ഞ മത്സരത്തിൽ ഷിനാസ് ചൂലൂരിന്റെ ഹാട്രിക് ഗോളിൽ 4 ന് എതിരെ 5 ഗോളുകൾക്ക് ബ്രസീൽ ടീം അർജന്റീനയെ പരാജയപ്പെടുത്തി. വിജയികൾക്ക് പി.ഷൈപു ട്രോഫി നൽകി. വേൾഡ് കപ്പിന്റെ ഭാഗമായി ബ്ലോക്കിലെ വിവിധ മേഖലയിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

