Kerala

ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ കാലിൽ ചുംബിച്ചു; ഷൈജു ദാമോദരനെതിരെ സാമൂഹ്യമാധ്യത്തിൽ കടുത്ത വിമർശനം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കാലിൽ ചുംബിച്ച ഷൈജു ദാമോദരനെതിരെ രോക്ഷം. ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുഷ്നിയുടെ കാലിലാണ് ഇന്റർവ്യുവിനിടെ ചുംബിച്ചത്. കേരളത്തിനു വേണ്ടി എന്നു പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ദാമോദരന്റെ ചുംബനം.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഷൈജുവിനെതിരെ വിമർശനം ഉയർന്നത്. കലിയുഷ്‌നിയോട് കാൽ തന്റെ മടിയിൽ വെക്കാൻ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു. ഇത് തന്റെ ഉമ്മയല്ലെന്നും കേരളത്തിന്റെതാണെന്നുമാണ് ഷൈജു വീഡിയോയിൽ പറയുന്നു.
കേരളത്തിന്‌റെ ചുംബനമെന്ന് പറഞ്ഞതാണ് മലയാളികളെ ചൊടിപ്പിച്ചത്. ഷൈജുവിനെതിരെ നിരവധി ട്രോളുകളാണ് വിമർശനമായും പരിഹാസമായും സമൂഹമാധ്യമത്തിൽ നിറയുന്നത്. കേരളത്തിന്റെ ആരാധകർ ഇത്ര തരംതാഴില്ലെന്ന് വരെ ഷൈജുവിനോട് പറയുന്നു.

ഷൈജുവിൻറെ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിനിടെയായാരുന്നു സംഭവം. താരം അരുതെന്ന് പറഞ്ഞിട്ടും കാൽ മടിയിൽ വെക്കാൻ ആവശ്യപ്പെട്ട ശേഷം ഷൈജു ദാമോദരൻ ചുംബിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!