രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം. ഒക്ടോബർ 29 മുതൽ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയിൽ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തുന്നത്.ബിജെപി ശക്തി കേന്ദ്രങ്ങളിലേക്ക് യാത്ര കടക്കുമ്പോള്‍ ലഭിക്കുന്ന ജനങ്ങളുടെ പിന്തുണ പാര്‍ട്ടി വീക്ഷിക്കേണ്ടതാണെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.മുന്‍പ് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഭാരത് ജോഡോ യാത്രയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു. ഇത്തരം യാത്രകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും എല്ലാ പാര്‍ട്ടികള്‍ക്കും ഇത്തരം യാത്രകള്‍ നടത്താവുന്നതാണെന്നും യെച്ചൂരി പ്രതികരിച്ചിരുന്നു.ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്നും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് പാർട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നുവെന്നുമാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം. രാഷ്ട്രീയരേഖയില്‍ ‘മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍: സമീപകാല സംഭവവികാസങ്ങള്‍’ എന്ന തലക്കെട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഉള്ളടക്കത്തിലാണ് ഭാരത് ജോഡോ യാത്രയ്ക്കുള്ള പ്രശംസ. ഭാരത് ജോഡോ യാത്ര ആരംഭിച്ചതുമുതല്‍ പരിഹാസത്തോടെയായിരുന്നു കേരളത്തിലെ സി.പി.എം. നേതാക്കളുടെ പ്രതികരണം
ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം;യാത്രക്ക് മികച്ച പ്രതികരണമെന്ന് കേന്ദ്ര നേതൃത്വം

