Kerala News

ഉടുമുണ്ടുരിഞ്ഞ് സ്ത്രീകളുടെ മുഖത്തേക്കെറിഞ്ഞ് പീഡനം; ‘സ്ഫടികം വിഷ്ണു’ പിടിയിൽ

ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് പീഡിപ്പിക്കുന്ന യുവാവ് അറസ്റ്റില്‍.സ്ഫടികം സിനിമയിലെ ശൈലിയിൽ സ്വന്തം ഉടുമുണ്ടുരിയുന്നതിനാൽ ഇയാൾ ‘സ്ഫടികം വിഷ്ണു’ എന്നാണ് അറിയപ്പെട്ടിരുന്നത്.കഴിഞ്ഞ ദിവസം കൊടുമ്പ് സ്വദേശിയായ യുവതിക്കെതിരെ ഇയാള്‍ ഉടുമുണ്ട് ഊരി അതിക്രമം നടത്തിയിരുന്നു. ഇതില്‍ പരാതി ലഭിച്ച പൊലീസ് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തത്. പലപ്പോഴും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകൾക്ക് നേരെയാണ് ഇയാളുടെ അക്രമം ഉണ്ടാവുക. ഇയാളെ പാലക്കാട് സൗത്ത് പൊലീസാണ് പിടികൂടിയത്.
ജോലി കഴിഞ്ഞും മറ്റും മടങ്ങി പോകുന്ന സ്ത്രീകൾ ആളൊഴിഞ്ഞ പ്രദേശത്ത് എത്തുമ്പോൾ സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ഇവരെ പീഡനത്തിന് ഇരയാക്കുകയാണ് വിഷ്ണുവിൻ്റെ രീതി.മുണ്ട് മുഖത്തേക്ക് ചുറ്റുന്നതിനാല്‍ പ്രതിയെ മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ കൃത്യമായ സൂചനകള്‍ ലഭിച്ചതോടെ പൊലീസ് വിഷ്ണുവിനെ പിടികൂടുകയായിരുന്നു. ഇതേ രീതിയില്‍ ഒരുപാട് സ്ത്രീകള്‍ ഇയാളുടെ അക്രമത്തിനിരയായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പ്രതിയെ റിമാൻഡ് ചെയ്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!