തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. അക്രമി സംഘം ബൈക്കിൽ എത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. അക്രമം നടക്കുന്നതിന് തൊട്ടുമുമ്പ് ആക്രമികൾ ആശ്രമ പരിസരത്ത് ബൈക്കിൽ എത്തിയതായി അന്വേഷണ സംഘത്തിന് സൂചനയുണ്ട്. പുലർച്ചെ 2:27 ന് ബൈക്കിൽ എത്തിയ സംഘം 2.38 ന് തിരിച്ചുപോയി. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക ദൃശ്യങ്ങൾ കണ്ടെത്തിയത്. ആശ്രമത്തിലെ സിസിടിവി കേടായത് സംഭവത്തിന് മാസങ്ങൾക്കു മുമ്പാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം: ആക്രമികൾ ബൈക്കിൽ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന്

