നാഗ്പൂരിൽ മകളെ കൊലപ്പെടുത്തിയ 40 കാരൻ അറസ്റ്റിൽ.ആത്മഹത്യാക്കുറിപ്പ് എഴുതി വാങ്ങിയ ശേഷം ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കാന്‍ പറഞ്ഞ് കഴുത്തില്‍കുരുക്ക് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.നവംബർ 6 നാണ് നാഗ്പൂരിലെ കലാംന പ്രദേശത്തെ വീട്ടിൽ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് വ്യത്യസ്ത ആത്മഹത്യാക്കുറിപ്പുകളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ പരാമര്‍ശിച്ചത് പ്രകാരം കുട്ടിയുടെ രണ്ടാനമ്മയ്ക്കും അമ്മാവനും അവരുടെ ഭാര്യയ്ക്കും മുത്തശ്ശിക്കും മുത്തച്ഛനുമെതിരേയും കേസെടുത്തിരുന്നു.തുടർന്ന് പിതാവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ ആത്മഹത്യയ്ക്ക് സമാനമായ ഗൂഢാലോചന നടന്നതായി കണ്ടെത്തി. മൊബൈൽ ഫോണിൽ ഇര ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു. തന്റെ ബന്ധുക്കളെ ഒരു പാഠം പഠിപ്പിക്കണമെന്ന് പറഞ്ഞ് മകളോട് തൂങ്ങിമരിക്കുന്നതുപോലെ അഭിനയിക്കാൻ ആവശ്യപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്തതായി തെളിഞ്ഞു.അഞ്ചുപേരുടേയും പേരുകള്‍ ഉള്‍പ്പെടുത്തി അഞ്ച് ആത്മഹത്യാക്കുറിപ്പുകള്‍ എഴുതാന്‍ ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് പെണ്‍കുട്ടിയെ സ്റ്റൂളിന് മുകളില്‍ കയറ്റിനിര്‍ത്തി. ഫോട്ടോയെടുത്ത ശേഷം ഇയാള്‍ സ്റ്റൂള് തട്ടിമാറ്റി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. 12 വയസ്സുള്ള സഹോദരിയുടെ മുന്നില്‍വെച്ചായിരുന്നു കൊലപാതകം.
ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങി,ആത്മഹത്യ ചെയ്യുന്നതായി അഭിനയിക്കാന്‍ പറഞ്ഞ് മകളെ കഴുത്ത് മുറുകി കൊന്നു

