National News

രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗറിൽനിന്ന്,മോര്‍ബിയിലെ എംഎല്‍എക്ക് സീറ്റില്ല,ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി.160 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടികയാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് മത്സരിക്കും. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ജാംനഗറിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും.കോൺഗ്രസ് വിട്ടെത്തിയ ഹാർദിക് പട്ടേൽ വിരംഗം മണ്ഡലത്തിൽനിന്ന് ജനവിധി തേടും.തൂക്ക് പാലം ദുരന്തമുണ്ടായ മോർബിയിലെ എംഎൽഎ കിരൺ പട്ടേലിന്റെ പേര് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലില്ല.പകരം മുന്‍ എംഎല്‍എ കാന്തിലാല്‍ അമൃതിയയ്ക്ക് സീറ്റ് നല്‍കി. പാലം തകര്‍ന്നപ്പോള്‍ ലൈഫ് ജാക്കറ്റുമായി നദിയില്‍ ഇറങ്ങി ആളുകളെ രക്ഷിച്ച കാന്തിലാലിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.182 അംഗ നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസംബര്‍ 1ന് നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!