സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.ദില്ലിയില്‍ ഇന്ത്യ ഓണ്‍ലൈന്‍ (TIOL) അവാര്‍ഡ് ദാന ചടങ്ങില്‍വച്ചാണ് അദ്ദേഹം മുന്‍ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയത്.മന്‍മോഹന്‍ സിങ്ങിന്‍റെ പരിഷ്കാരങ്ങള്‍ വലിയ ഉദാര സാമ്പത്തിക നയങ്ങളിലേക്കാണു വാതിൽ തുറന്നത്. സാമ്പത്തിക രംഗത്തെ ഉദാരവൽക്കരണ നയങ്ങളിൽ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുമെന്നും ദരിദ്രരായ ആളുകൾക്കും നേട്ടങ്ങൾ ലഭ്യമാക്കണമെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണമെന്നും ഗഡ്കരി പറഞ്ഞു.
മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങൾ മഹാരാഷ്ട്ര മന്ത്രിയായിരുന്നപ്പോൾ തനിക്കു സഹായകരമായെന്നും ഗഡ്കരി പറഞ്ഞു. 1990 കളുടെ മധ്യത്തിൽ ഹാരാഷ്ട്രയിൽ മന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്ത് റോഡുകൾ നിർമ്മിക്കാൻ പണം സ്വരൂപിക്കാന്‍ അദ്ദേഹത്തിന്‍റെ നയങ്ങള്‍ സഹായിച്ചു. ലിബറൽ സാമ്പത്തിക നയം ഏത് രാജ്യത്തിന്റെയും വികസനത്തിന് സഹായിക്കും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ചൈനയെന്നും ഗഡ്കരി പറഞ്ഞു. ഉദാര സാമ്പത്തിക നയങ്ങൾ കർഷകർക്കും ദരിദ്രർക്കും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കുംവേണ്ടിയാണ് ഉദാരസാമ്പത്തിക നയം. ഏത് രാജ്യങ്ങത്തെയും ഇത്തരം സാമ്പത്തിക നയങ്ങള്‍ സഹായിക്കുമെന്നതിന് ഒരു നല്ല ഉദാഹരണമാണ് ചൈന. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇന്ത്യക്ക് കൂടുതല്‍ മൂലധനനിക്ഷേപം ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

