സാമ്പത്തിക സംവരണം ശരിവച്ചുള്ള സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.ഏറെക്കാലമായി കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാൽ നിലവിൽ അർഹതപ്പെട്ടവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപെടരുത്. ഇത് സർക്കാർ ഉറപ്പ് വരുത്തണമെന്നും കെ സുധാകന്‍ കൂട്ടിച്ചേര്‍ത്തു.നിലവില്‍ ലഭിക്കുന്നവരുടെ ആനുകൂല്യങ്ങള്‍ക്ക് പോറലേല്‍പ്പിക്കാതെ തന്നെ മുന്നാക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കുക എന്നത് അനിവാര്യമാണ്. സാമൂഹിക നീതിയാണ് എന്നും കെ സുധാകരന്‍ പറഞ്ഞു.എൻഎസ്എസും മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. കാലങ്ങളായി ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടതായി ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. സംവരണം പൂര്‍ണമായും സാമ്പത്തിക അടിസ്ഥാനത്തിലാക്കണമെന്ന് ജി സുകുമാരൻ നായര്‍ ആവശ്യപ്പെട്ടു.സുപ്രീംകോടതി വിധിയിൽ മുസ്ലിം ലീഗും സമസ്തയും വിയോജിപ്പ് അറിയിച്ചു.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണം. പക്ഷെ സംവരണമല്ല വേണ്ടതെന്ന് സ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.വിധി ആശങ്ക ഉളവാക്കുന്നതാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. മുന്നാക്ക സംവരണ വിധി നിരാശ ജനകമെന്നാണ് സമസ്ത സംവരണ സമിതി പ്രതികരിച്ചത്. ജഡ്ജിമാരുടെ ഭിന്നാഭിപ്രായം മൂലം വിധിയുടെ മെറിറ്റ് ചോദ്യം ചെയ്യപ്പെടുന്നതാണ്. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും സമസ്ത സംവരണ സമിതി കൺവീനർ മുസ്തഫ മുണ്ടുപാറ പറഞ്ഞു.
സാമ്പത്തിക സംവരണ വിധിയോട് വിയോജിച്ച് മുസ്ലിം ലീഗ്,കോണ്‍ഗ്രസ് ഏറെക്കാലമായി ആവശ്യപ്പെടുന്നത്, സ്വാഗതം ചെയ്ത് കെ സുധാകരന്‍

