Kerala News

ഓണ്‍ലൈന്‍ മാട്രിമോണി വെബ്സൈറ്റ് വഴി തട്ടിപ്പ്;വിവാഹവസ്ത്രം വാങ്ങി നൽകൽ,കല്യാണക്കത്ത് തയ്യാറാക്കൽ,പ്രതി അറസ്റ്റിൽ

ഓണ്‍ലൈന്‍ മാട്രിമോണി വെബ്സൈറ്റ് വഴി സ്ത്രീകളുമായി അടുപ്പത്തിലായി പണവും സ്വര്‍ണവും വാങ്ങിയ പരാതിയില്‍ യുവാവ് അറസ്റ്റിൽ.താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു(40) വിനെയാണ് മലപ്പുറം വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. ണ്ടു സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നൽകിയത്.വിവാഹ സൈറ്റുകളില്‍ ‘ആദി’ എന്ന പേരാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.ഇവരെ പലയിടത്തും കൊണ്ടു പോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
വെബ്സൈറ്റ് വഴി സൗഹൃദത്തിലാവുന്ന സ്ത്രീകളുടെ വീട്ടില്‍ കല്യാണ ആലോചനയുമായി ചെന്ന് വീട്ടുകാരുമായും ബന്ധം സ്ഥാപിച്ച ശേഷം ഇവരുമായി പ്രണയത്തിൽ ആവുകയാണ് ഇയാളുടെ രീതി.. എറണാകുളത്ത് താമസിക്കുന്ന സഞ്ജു അവിടെയുള്ളവരെയാണ് വലയിലാക്കിയത്. പല രീതികളിലാണ് സ്ത്രീകളുമായി വിശ്വാസം സ്ഥാപിക്കുക. വിവാഹവസ്ത്രം വാങ്ങിക്കൊടുത്തും കല്യാണക്കത്ത് തയ്യാറാക്കിയും വിശ്വാസം പിടിച്ചുപറ്റും. കല്യാണം രജിസ്റ്റര്‍ചെയ്യാനുള്ള രേഖകള്‍ വാങ്ങുക, ഓഡിറ്റോറിയം ബുക്ക് ചെയ്യുക തുടങ്ങിയവയും ചെയ്യും. പിന്നീട് ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറും.ഇയാൾ ഒരേ സമയം പത്തിലധികം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നതായാണ് വിവരം. ജോലിയില്ലാത്ത പ്രതി സ്ത്രീകളെ കബളിപ്പിച്ച് സ്വന്തമാക്കുന്ന പണംകൊണ്ടാണ് ജീവിക്കുന്നത്. മാനനഷ്ടം ഭയന്ന് ഇരകൾ ഇത്തരത്തില്‍ പിന്മാറിയതിനാൽ പത്ത് വർഷത്തോളമായി ഇയാൾ തട്ടിപ്പ് തുടരുകയായിരുന്നു. ഇയാൾ ആൾമാറാട്ടം നടത്തി എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് സാധാരണ തന്‍റെ ഇരകളെ കണ്ടെത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!