Kerala News

“ഇത് ഒരു വല്ലാത്ത മനുഷ്യൻ തന്നെ”ജന്മദിനത്തിൽ കേക്കു മുറിക്കുന്ന പതിവില്ലെന്ന് ഉമ്മൻ ചാണ്ടി,പകരം മുറിച്ച് അൻവർ സാദത്ത്

ജന്മദിനത്തിൽ കേക്കു മുറിക്കില്ലെന്ന പതിവ് തെറ്റിക്കാതെ ഉമ്മൻചാണ്ടി.ജന്മദിനാഘോഷത്തിന് കേക്കുമായി നേതാക്കളും പ്രവര്‍ത്തകരും എത്തിയപ്പോഴാണ് ജന്മദിനത്തിന് കേക്ക് മുറിക്കുന്ന പതിവ് തനിയ്ക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറിയത്.പകരം കേക്കുമായി ആശംസ അർപ്പിക്കാനെത്തിയ സ്ഥലം എംഎൽഎ അൻവർ സാദത്ത് തന്നെ കേക്കു മുറിക്കട്ടെ എന്നായിരുന്നു നിലപാട്. ഇതോടെ എല്ലാവരുടെയും സമ്മതം വാങ്ങി അൻവർ സാദത്ത് കേക്ക് മുറിച്ച് ഉമ്മൻചാണ്ടിക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നൽകി.ചികിത്സയ്ക്കായി ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് എണ്‍പതാം ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഗസ്റ്റ് ഹൗസില്‍ എത്തി. ചലച്ചിത്രതാരം മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരും ഇന്ന് ഗസ്റ്റ് ഹൗസിലെത്തിയിരുന്നു.

അൻവർ സാദത്തിന്റെ പോസ്റ്റ്

പ്രിയങ്കരനായ ഉമ്മൻചാണ്ടി സാറിന് ജന്മദിനാശംസകൾ നേരുന്നു…
ജന്മദിനമായ ഇന്ന് അദ്ദേഹം കുടുംബത്തോടൊപ്പം ആലുവ ഗസ്റ്റ് ഹൗസിൽ (പാലസ് ) ഉണ്ടായിരുന്നു.
ഞങ്ങൾ കേക്കുമായി അദ്ദേഹത്തിന്റെ അടുത്തെത്തി കേക്ക് മുറിക്കാൻ ആവശ്യപ്പെട്ടു. ജന്മദിനത്തിൽ കേക്ക് മുറിക്കുന്ന പതിവ് തനിക്കില്ല എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ എത്ര നിർബന്ധിച്ചിട്ടും അദ്ദേഹം അതിന് തയ്യാറായില്ല,
“ഇത് ഒരു വല്ലാത്ത മനുഷ്യൻ തന്നെ”
അങ്ങനെ വന്നപ്പോൾ അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെ എല്ലാവരുടെയും ആവശ്യപ്രകാരം ഞാൻ കേക്ക് മുറിച്ച് ഉമ്മൻചാണ്ടി സാറിന്റെ കുടുംബാംഗങ്ങൾക്കും എല്ലാവർക്കും മധുരം നൽകി. ഇത് എനിക്ക് കിട്ടിയ അപൂർവമായ സൗഭാഗ്യമായി ഞാൻ കാണുകയാണ്.
അദ്ദേഹത്തിന് സർവ്വവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!