Kerala News

എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള കേസിൽ അഭിഭാഷകരെ പ്രതി ചേർത്തതിൽ പ്രതിഷേധം,ഹൈക്കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

എൽദോസ് കുന്നപ്പിള്ളിക്കെതിരെ വ‌ഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഭിഭാഷകരേയും പ്രതി ചേർത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഹൈക്കോടതി നടപടികള്‍ ബഹിഷ്‌കരിച്ച് അഭിഭാഷകര്‍. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി അഭിഭാഷകരുടെ ഓഫീസില്‍ എത്തിയപ്പോള്‍ പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ആക്രമിച്ചെന്ന കേസിലാണ് പോലീസ് കുന്നപ്പിള്ളിയുടെ മൂന്ന് അഭിഭാഷകരെയും പ്രതി ചേര്‍ത്തത്. അഡ്വ. സുധീര്‍, അഡ്വ. അലെക്‌സ്, അഡ്വ. ജോസ് എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇതില്‍ അഡ്വ. അലെക്‌സ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗമാണ്.അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് കോടതി ബഹിഷ്കരിച്ചുള്ള സമരം. അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചു ചേർത്താണ് അഭിഭാഷകർ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചത്. രാവിലെ കോടതി ചേർന്ന സമയത്ത് അഭിഭാഷകരാരും ഹാജരായില്ല. തുടർന്ന് ഇന്ന് പരിഗണിക്കേണ്ട കേസുകളെല്ലാം മറ്റൊരു ദിവസത്തേക്ക് മാറ്റുകയാണ്. അതേസമയം ഇത് കള്ളക്കേസാണെന്നും ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച ശേഷമാണ് പുതിയ കേസെടുത്തത് എന്നും അഭിഭാഷകർ ആരോപിച്ചിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!