കണ്ണൂർ ഇരുട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ 17കാരി പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ.മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയ ഇയാള്‍ കുട്ടിയെ പീഡിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി.പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടുകാരുമായുള്ള ബന്ധം മറയാക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.