ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ പെൺസുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം.അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാവാൻ പെൺകുട്ടിക്ക് നിർദേശം നൽകി. ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്താനാണ് നിർദേശം.കേസ് അന്വേഷണം ശനിയാഴ്ച ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തു. ഷാരോണിന്റെ വനിതാ സുഹൃത്തിനോടും മാതാപിതാക്കളോടും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവിനോടും ഹാജരാകാനാണ് നിർദേശം.ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിൽ വച്ചാണ് മൊഴിയെടുക്കുക. വനിതാ സുഹൃത്തിൻറെ വീട്ടിലേക്ക് പോയ ഷാരോണിന്റെ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും.ഛർദ്ദിലോടെ ഷാരോൺ പെൺസുഹൃത്തിന്റെ വീട്ടിൽ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോൺ ആദ്യം പറഞ്ഞത് ഈ യുവാവിനോടാണ്.
ഷാരോൺ രാജിന്റെ ദുരൂഹ മരണം;വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും

