Entertainment News

പ്ര​ഗ്നൻസി സ്ട്രിപ്പിൽ രണ്ടുവര,സോഷ്യൽ മീഡിയയിൽ ചർച്ച,ചിത്രങ്ങളുമായി പാര്‍വതിയും നിത്യ മേനനും സയനോരയും

സയനോര, പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.പ്ര​ഗ്നൻസി സ്ട്രിപ്പിലെ രണ്ടു ചുവന്നവര, അടുത്തായി ഒരു ടീത്തറുമാണ് ഫോട്ടോയിൽ ഉള്ളത്. ‘ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ്’ എന്നാണ് പോസ്റ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.സയനോര ഫേയ്സ്ബുക്കിലൂടെ ഇന്നലെ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നിരവധി പേർ ആശംസകൾ അറിയിച്ചുകൊണ്ട് എത്തി. വൈകാതെ ആ പോസ്റ്റ് അപ്രത്യക്ഷമായി. ഇന്ന് അടിക്കുറിപ്പോടെ വീണ്ടും പങ്കുവെക്കുകയായിരുന്നു. അതിനു പിന്നാലെ പാർവതിയും നിത്യയുമെല്ലാം ചിത്രം പങ്കുവച്ചു. പലരും താരങ്ങൾ ​ഗർഭിണിയാണെന്ന തരത്തിലാണ് കമന്റുകൾ ചെയ്തിരിക്കുന്നത്. എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻറെ ഭാഗമായുള്ളതാണ് ഈ പോസ്റ്റുകള്‍. നാദിയ മൊയ്ദു, പാർവതി തിരുവോത്ത് , നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിമി എന്നിവര്‍ സിനിമയിൽ ഗർഭിണികളായി വേഷമിടുക എന്നാണ് സൂചന. ഗായിക സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!