ഉത്തർപ്രദേശിൽ ഡെങ്കിപനി ബാധിച്ചു ചികിത്സയ്ക്കെത്തിയ രോഗിക്ക് രക്തഘടകമായ പ്ലേറ്റ്ലറ്റിനു പകരം മധുര നാരങ്ങാ (മൊസംബി) ജ്യൂസ് കയറ്റിയ സംഭവത്തിൽ ആശുപത്രി കെട്ടിടം പൊളിക്കാൻ തീരുമാനം.അനധികൃത നിർമാണത്തിന് പ്രയാഗ്‌രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്‍റരിന് പൊളിക്കുന്നതിന് നോട്ടീസ് നൽകി.കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിൽ വ്യാജ പ്ലേറ്റ്‌ലറ്റുകള്‍ വില്‍ക്കുന്ന സംഘത്തിലെ പത്തുപേരെ പ്രയാഗ്‌രാജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഡെങ്കി ബാധിതർക്കു രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ അളവു കുറയുമെന്നതുകൊണ്ട് അതു കുത്തിവയ്ക്കുക പതിവാണ്. മറ്റൊരു ആശുപത്രിയിൽനിന്ന് എത്തിച്ച പ്ലേറ്റ്ലറ്റുകളാണ് പ്രദീപ് പാണ്ഡെയ്ക്കു നൽകിയത്. മൂന്നു യൂണിറ്റ് കയറ്റിയപ്പോഴേക്ക് ഇദ്ദേഹം അവശനായതോടെ നിർത്തിവച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.പ്ലേറ്റ്‌ലെറ്റ് ബാഗിൽ രാസവസ്തുക്കളും മൊസാമ്പി ജ്യൂസ് പോലുള്ള മധുരവും അടങ്ങിയിട്ടുണ്ടെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടർമാർ സ്വിരീകരിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവം ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് പൊളിക്കല്‍ നോട്ടീസ് വാര്‍ത്തയും വരുന്നത്.
പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് നൽകി രോഗി മരിച്ച സംഭവം;ആശുപത്രി പൊളിക്കും

