ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു.ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ.ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട് എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹൻലാല്‍ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.. മേരി ആൻഡ് ജോൺ ക്രീയേറ്റീവ് ,മാക്സ് ലാബ്സ് ,സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലാലേട്ടൻ സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത് എന്ന സന്തോഷ വർത്തമാനം അറിയിച്ചുകൊള്ളട്ടെ. എല്ലാവർക്കും, സ്നേഹം, സന്തോഷം, സമാധാനം,’ എന്നാണ് ലിജോ ജോസ് കുറിച്ചത്.കഴിഞ്ഞ ദിവസം ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൊഡക്ഷൻസ് മോഹൻലാൽ-എൽജെപി സിനിമയേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ചിത്രത്തില്‍ ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവരിതരിപ്പിക്കുകയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ല.
പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാല്‍ ഗുസ്തിക്കാരനായാണ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒടുവിലിതാ….എന്റെ അടുത്ത ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകനൊപ്പമെന്ന് മോഹൻലാൽ അടുത്തത് ലാലേട്ടൻ സിനിമയെന്ന് ലിജോ

