National News

ഒരു കുടുംബത്തിൽ ഒരു നായ മാത്രം;ഗാസിയാബാദില്‍ ഇനി പിറ്റ്ബുള്ളിനും റോട്ട്‌വീലറിനും വിലക്ക്

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വളർത്തുനായകൾക്ക് കടുത്ത നിയന്ത്രണം.പിറ്റ്ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്‍റീനോ ഇനങ്ങളില്‍ പെട്ട നായകളെ മെട്രോപൊളിറ്റൻ ഏരിയയിൽ വളർത്തുന്നതിൽ നിരോധനം ഏർപ്പെടുത്തി മുനിസിപ്പൽ കോർപറേഷൻ.കഴിഞ്ഞ മാസങ്ങളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നായകളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.കൂടാതെ ഒരു കുടുംബത്തിന് ഒരു നായയെ മാത്രമേ വളര്‍ത്താന്‍ സാധിക്കൂ.നായകളെ വളര്‍ത്താനുള്ള ലൈസന്‍സും കര്‍ശനമാക്കിയിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ ഇവ വിതരണം ചെയ്ത് തുടങ്ങും. ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ വളര്‍ത്തുനായകളെയും കൊണ്ട് പുറത്തേയ്ക്ക് പോകുമ്പോള്‍ സര്‍വീസ് ലിഫ്റ്റ് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പൊതുവിടങ്ങളിലേയ്ക്ക് നായകളെ കൊണ്ടുവരുമ്പോള്‍ ഉടമസ്ഥര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വേണം.നിലവിൽ ട്‌വീലര്‍, പിറ്റ്ബുള്‍, ഡോഗോ അര്‍ജെന്റീനോ എന്നീ ഇനത്തിലുള്ള ഇത്തരം വളർത്തുമൃഗങ്ങളുള്ളവർ രണ്ട് മാസത്തിനുള്ളിൽ ഇവയെ വന്ധ്യംകരിക്കണമെന്നും ഇല്ലെങ്കിൽ 5,000 രൂപ പിഴ നൽകണമെന്നും ജിഎംസി അധികൃതർ വ്യക്തമാക്കി. ഈ ഇനത്തിലുള്ള നായകളെ ദീർഘകാലത്തേയ്ക്ക് നിരോധിക്കണമെന്ന നിർദേശം കോര്‍പറേഷന്‍റെ പരിഗണനയിലാണെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!