മലയാളത്തിന്റെ മഹാനടന്‍ മധു മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പല ചാനലുകളും മറ്റും ആദരവായി നല്‍കിയ പരിപാടിയെ ആദരാഞ്ജലിയായി ചിത്രീകരിച്ചായിരുന്നു വ്യാജ പ്രചാരണം. സെപ്റ്റംബര്‍ 23 ാം തിയ്യതിയിലെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇപ്പോളും പ്രചരിക്കുന്നുണ്ട്. നേരത്തെയും സോഷ്യല്‍മീഡിയ വഴി പല പ്രമുഖരും മരിച്ചതായി വ്യാജവാര്‍ത്ത വന്നിരുന്നു.
നടന്‍ മധു മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു

