Kerala News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. കേരള ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവന്‍ അറിയിച്ചത്.ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവന്‍ പൊലീസിന്റെ സൈബര്‍ സെല്ലിനു പരാതി നല്‍കി.
രണ്ടു വിഡിയോ മെസ്സേജുകളാണ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. പേജ് ഹാക്ക് ചെയ്തതായി ഫെയ്‌സ്ബുക്കിനു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ” എന്ന് ട്വിറ്റര്‍ പോസ്റ്റില്‍ ഗവര്‍ണര്‍ക്ക് വേണ്ടി രാജ് ഭവന്‍ പിആര്‍ഒ പറയുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!