പാലക്കാട് വീണ്ടും തെരുവുനായയുടെ ആക്രമണം. നഗരത്തില്‍ ഇന്ന് പാലക്കാട് മുന്‍ എംഎല്‍എ കെ കെ ദിവാകരനടക്കം നാലുപേര്‍ക്ക് നായയുടെ കടിയേറ്റു.നൂറണി തൊണ്ടികുളത്തായിരുന്നു നായയുടെ ആക്രമണം. രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മുന്‍ എംഎല്‍എ കെ കെ ദിവാകരന് കടിയേറ്റത്. കാലിലും കയ്യിലും കടിയേറ്റിട്ടുണ്ട്. നായയുടെ അക്രമത്തിൽ പരിക്കേറ്റ നാലുപേരും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
പാലക്കാട് മുൻ എംഎൽഎ ഉൾപ്പെടെ 4 പേർക്ക് തെരുവ് നായ കടിയേറ്റു

