News

ഒന്നര ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുമായി യുവാവ് പിടിയില്‍

കോയമ്പത്തൂര്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയുടെ വിലകൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ച യുവാവ് പിടിയില്‍. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അഷ്റഫ് K യുടെ നേര്‍തൃത്വത്തില്‍ ഉള്ള പ്രതേക അനേഷണ സംഘത്തിന്റെ സഹായത്തോടെ തമിഴ്‌നാട് പോത്തനൂര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് നാദാപുരം,അരൂര്‍ ,ചാല്പറമ്പത് സ്വദേശി റഫീഖ് (38)ആണ് പിടിയിലായത് .

മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വെങ്കിടേഷ് എന്നയാളുടെ മൊബൈല്‍ ഫോണ്‍ അതിവിദക്തമായി പ്രതി കൈക്കലാക്കുകയായിരുന്നു .സമാനമായ കേസില്‍ കോഴിക്കോട് കസബ സ്റ്റേഷനില്‍ അറസ്‌റുചെയ്യപ്പെട്ട പ്രതി ജാമ്യത്തില്‍ ഇറങ്ങി ഒരു മാസത്തിനുള്ളില്‍ ആണ് വീണ്ടും പിടിയില്‍ ആയതു.അന്ന് വടകരയില്‍ ഒരു പള്ളിയില്‍ നിന്നായിരുന്നു മൊബൈല്‍ ഫോണ്‍ മോഷ്ട്ടിച്ചത്.നോര്‍ത്ത് അസിസ്റ്റന്റ് കമീഷണറുടെ പ്രതേക അനേഷണ സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് പോലിസിസുമായ് ചേര്‍ന്നു നടത്തിയ അനേഷണത്തിനൊടുവില്‍ പോത്തനൂര്‍ സബ് ഇന്‍സ്പെക്ടര്‍ ശിവചന്തിരന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു .

അനേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്, സിവില്‍ പോലീസ് ഓഫീസര്‍ മാരായ ഷാലു എം.,പ്രപിന്‍ കെ ,ഹാദില്‍ കുന്നുമ്മല്‍ തമിഴ്‌നാട് പൊലീസിലെ സെന്തില്‍കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!