പാകിസ്താൻ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു.നിയമ വിരുദ്ധമായ ഉള്ളടക്കം കണ്ടെത്തിയതിന്റെ പേരിൽ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കുകയാണെന്നാണ് വിവരം.കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്നാണ് നടപടി.നിയമപരമായ പ്രശ്നങ്ങളെ തുടർന്ന് അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ഇന്ത്യയിൽ നിന്നും സെർച്ച് ചെയ്യുമ്പോൾ പാക്കിസ്ഥാന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ എഴുതി കാണിക്കുന്നത്.നിലവിൽ, പാകിസ്താൻ സർക്കാരിന്റെ “@GovtofPakistan” എന്ന ട്വിറ്റർ ഫീഡ് ഇന്ത്യൻ ഉപയോക്താക്കൾക്ക് ദൃശ്യമാകില്ല.നേരത്തെ ജൂലൈയിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ ഹാൻഡിലുകൾ നിരോധിച്ചപ്പോൾ പാക്ക് സർക്കാറിന്റെ ഔദ്യോഗിക അക്കൗണ്ടും തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും സജീവമാക്കിയിരുന്നു.
പാകിസ്താന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു

