Trending

ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കി;ചിത്രങ്ങള്‍ പുറത്ത്,പരീക്ഷണം വിജയത്തിലെത്തിച്ച് നാസ

നാസയുടെ ഡാര്‍ട്ട് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കി.ഛിന്നഗ്രഹത്തില്‍ ഡാർട്ട് പേടകം ഇടിച്ചിറക്കുന്ന ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു.ഡാര്‍ട്ട് ബഹിരാകാശ പേടകം പുലര്‍ച്ചെ 4.44 നാണ് ഇടിച്ചിറങ്ങിയത്. ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉല്‍ക്കകളെ ഗതിതിരിച്ചു വിടാന്‍ കഴിയുമോ എന്ന നിര്‍ണായക പരീക്ഷണമാണ് നാസ നടത്തിയത്..ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനമാണ് ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്). ഇത്തരത്തിലുള്ള ആദ്യപരീക്ഷണമാണ് നടന്നത്. 2021 ഒക്ടോബര്‍ 23 രാത്രി ചൊവ്വാഴ്ച 10.21 നാണ് കാലിഫോര്‍ണിയയില്‍ നിന്ന് ഡാര്‍ട്ടിന്റെ വിക്ഷേപണം നടന്നത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം.ഭാവിയില്‍ ബഹിരാകാശത്ത് നിന്നും വരുന്ന ഛിന്നഗ്രഹങ്ങളില്‍ നിന്നും കൂട്ടിയിടി ഒഴിവാക്കി ഭൂമിയെ രക്ഷിക്കാൻ ഭാവിയിൽ ഉപയോഗിക്കാവുന്ന ഒരു കൈനറ്റിക് ഇംപാക്റ്റർ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായാണ് നാസ ഈ ദൌത്യം നടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!