മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം കബറടക്കി.നിലമ്പൂര്‍ മുക്കട്ട വലിയ ജുമാമസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം.ഇന്നലെയാണ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ആര്യാടന് മുഹമ്മദ് അന്തരിച്ചത്. നിലമ്പൂരിലെ വസതിയില്‍ നിന്നും വിലാപയാത്രയായിട്ടാണ് ആര്യാടന്റെ മൃതദേഹം മുക്കട്ട ജുമാ മസ്ജിദില്‍ എത്തിച്ചത്. ഇന്നലെ മലപ്പുറം ഡിസിസി ഓഫിസിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പ്രദേശത്തെ പ്രധാന രാഷ്ട്രീയനേതാക്കളും പൗരപ്രമുഖരും സംസ്കാര ചടങ്ങിനെത്തി. വാർധക്യ സാഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് നിലമ്പൂരുകാരുടെ പ്രിയപ്പെട്ട ‘കുഞ്ഞാക്ക’ വിടപറഞ്ഞത്. ആര്യാടന്റെ മരണത്തോടെ മലബാറിലെ കരുത്തനായ നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.
വിട നൽകി നാട്; ആര്യാടന് മുഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി

