Kerala

ഗൃഹനാഥൻ മരിച്ചനിലയിൽ; സിപിഐഎം നേതാക്കളുടെ പീഡനം കാരണമെന്ന് ആത്മഹത്യാ കുറിപ്പ്

പത്തനംതിട്ട: പെരുനാട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വെയിറ്റിങ് ഷെഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം.

ബാബു എഴുതിയിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പുള്ള ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. സിപിഐഎം നേതാക്കളാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തന്നെ ഉപദ്രവിച്ചതായി കത്തിൽ പറയുന്നുണ്ട്.

ബാബു ധരിച്ചിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കിട്ടിയ കുറിപ്പിൽ തന്റെ മരണ കാരണം വീടിനകത്തെ ഡയറിയിൽ എഴുതി വെച്ചതായി പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെത്തിയത്. മരിച്ച ബാബു സിപിഐഎം അനുഭാവിയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ആത്മഹത്യാ കുറിപ്പ് ബാബു എഴുതിയത് തന്നെയാണോ എന്ന കാര്യം പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!