Kerala

നെടുമ്പാശേരിയിൽ സമരക്കാർ ഹോട്ടല്‍ അടിച്ചുതകര്‍ത്തു; 16 പേർ അറസ്റ്റിൽ

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനോട് അനുബന്ധിച്ച് എറണാകുളം ജില്ലയില്‍ വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മാറമ്പിള്ളി, പകലോമറ്റം, ഗ്യാരേജ് എന്നിവിടങ്ങളിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയത്. ആലുവ, പെരുമ്പാവൂര്‍, കൊച്ചി നഗരം എന്നിവയടക്കം വിവിധ കേന്ദ്രങ്ങളില്‍ പ്രവർത്തകർ പ്രകടനം നടത്തി.

നെടുമ്പാശേരി പറമ്പയത്ത് സമരക്കാർ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാനെത്തിയ അതിഥി തൊഴിലാളികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അക്രമം നടത്തിയത് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും തകര്‍ത്തു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ ആക്രമണങ്ങളില്‍ എറണാകുളം ജില്ലയില്‍ 16 പേര്‍ അറസ്റ്റ് ചെയ്തു. പ്രതികകള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിരിയ്ക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!