എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ പിടിച്ച പൊലീസിന് പൂച്ചെണ്ട് നല്‍കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്.കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന് മാതൃകയാണ്. പ്രതിയെ പിടിക്കുന്നതിന് കൃത്യമായ സമയം എടുത്തുള്ള പൊലീസിന്റെ നീക്കം കുറ്റവാളികള്‍ക്കുള്ള താക്കീതാണെന്നും ഇ.പി. ജയരാജന് പറഞ്ഞു.കേസില്‍ അറസ്റ്റിലായ പ്രതിക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി അടുത്ത ബന്ധമുണ്ടെന്നും ഇ പി ജയരാജന് പറഞ്ഞു. സുധാകരന് രാഷ്ട്രീയ പക്വതയില്ല. സുധാകരന് ബോംബ് നിര്‍മ്മാണം നടത്തിയിരുന്ന കണ്ണൂര്‍ കാലത്തില്‍ നിന്നും കെ പി സി സി പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും ഇ പി ജയരാജന് പറഞ്ഞു.
എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ പിടിച്ച പൊലീസിന് പൂച്ചെണ്ട് നല്‍കണം;ഇ പി

