Entertainment

വൻ കളക്ഷൻ റെക്കോർഡോടെ ‘ബ്രഹ്‍മാസ്‍ത്ര’; പത്ത് ദിവസത്തിനുള്ളിൽ നേടിയത് 360 കോടി

ബോളിവുഡിൽ ഏറെക്കാലത്തിനുശേഷം ഒരു ഉണർവ് വന്നിരിക്കുകയാണ്. രൺബിർ കപൂർ നായകായ ‘ബ്രഹ്‍മാസ്ത്ര’യുടെ വിജയമാണ് ബോളിവുഡിന് ജീവശ്വാസം നൽകിയിരിക്കുന്നത്. വൻ ബജറ്റിൽ ഇറങ്ങിയ പല സിനിമകളും സമീപകാലത്ത് പരാജയമായപ്പോൾ ബോളിവുഡ് രൂക്ഷ വിമർശനം നേരിട്ടിരുന്നു. പത്ത് ദിവസത്തിനുള്ളിൽ വൻ കളക്ഷൻ നേടി വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് ഇപ്പോൾ ‘ബ്രഹ്‍മാസ്‍ത്ര’.

ഇതുവരെ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ‘ബ്രഹ്‍മാസ്‍ത്ര’ കളക്ട് ചെയ്‍തിരിക്കുന്നത് 207.90 കോടിയാണ്. പത്ത് ദിവസത്തിനുള്ളിൽ 360 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. 2022ൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായിരിക്കുകയാണ് ‘ബ്രഹ്‍മാസ്‍ത്ര’. ‘ബ്രഹ്‍മാസ്‍ത്ര’യുടെ ആദ്യ ഭാഗമാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

അയൻ മുഖർജി സംവിധാനം ചെയ്‍ത ചിത്രത്തിൽ ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ആലിയ ഭട്ട് ആണ് അഭിനയിച്ചിരിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നൽകിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തിയത്. രൺബീർ കപൂറിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായ ‘ബ്രഹ്‍മാസ്‍ത്ര’ ആദ്യ ദിനം ലോകമെമ്പാടും നിന്നുമായി 75 കോടിയാണ് കളക്ഷൻ ആണ് നേടിയത്. അമിതാഭ് ബച്ചനും ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും സംവിധായകൻ അയൻ മുഖർജിയും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!