കെ. എം ഷാജിയുമായുള്ള ചർച്ച തൃപ്തികരമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.ഷാജിയോട് പറയാനുള്ളതെല്ലാം പറഞ്ഞു.പാർട്ടി വേദികളിൽ പറയേണ്ടത് പാര്‍ട്ടി വേദികളിൽ പറയണം.പുറത്തു പറയുന്നതിൽ സൂക്ഷ്മത പുലർത്തണം..ഷാജിയെ ഇക്കാര്യം അറിയിച്ചുവെന്നും തങ്ങള്‍ വ്യക്തമാക്കി.ചർച്ചക്ക് ശേഷം പാണക്കാട് നിന്നും മടങ്ങിയ കെ.എം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഷാജിക്ക് പുറമെ പിഎംഎ സലാമും ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും പാണക്കാടെത്തിയിരുന്നു.വിവാദങ്ങൾക്കിടെ കെ.എം.ഷാജിയും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒരേ വേദിയിലെത്തിയിരുന്നു. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിനാണ് ഇരുനേതാക്കളും ഒരുമിച്ചെത്തിയത്
ചർച്ച തൃപ്തികരം;പാർട്ടി വേദികളിൽ പറയേണ്ടത് പാര്‍ട്ടി വേദികളിൽ പറയണം.പുറത്തു പറയുന്നതിൽ സൂക്ഷ്മത പുലർത്തണം

