National News

ക്ഷേത്രത്തിന് കാണിക്കയായി 1.5 കോടി;തിരുപ്പതി വെങ്കിടേശ്വര ദർശനം നടത്തി മുകേഷ് അംബാനി

ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ വെങ്കിടേശ്വര ക്ഷേത്രം സന്ദര്‍ശിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.ഇന്നലെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.മകന്‍ ആനന്ദിന്റെ ഭാവിവധു രാധിക മര്‍ച്ചന്റും റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ് ഡയറക്ടര്‍ മനോജ് മോദിയും മുകേഷിനൊപ്പമുണ്ടായിരുന്നു.ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപ മുകേഷ് അംബാനി സംഭാവന ചെയ്തു. ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും വെങ്കടേശ്വരന്റെ അനുഗ്രഹം നേടിയെന്നും അംബാനി മാധ്യമങ്ങളോട് പറഞ്ഞു.വെങ്കിടേശ്വര ഭഗവാന്റെ അനുഗ്രഹം തേടിയാണ് താന്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതെന്ന് മുകേഷ് അംബാനി പ്രതികരിച്ചു. ഓരോ കൊല്ലവും ക്ഷേത്രം കൂടുതല്‍ മെച്ചപ്പെട്ടതാകുന്നതായും വെങ്കിടേശ്വക്ഷേത്രം ഇന്ത്യക്കാര്‍ക്ക് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.ദർശനത്തിന് ശേഷം ദേവസ്വം അഡീഷണൽ എക്സിക്യൂട്ടിവ് ഓഫിസർക്കാണ് ചെക്ക് കൈമാറിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!