Kerala News

വാടക വീട്ടിൽ ഹാൻസ് നിർമാണം;കോട്ടയത്ത് 20 ലക്ഷം രൂപയുടെ നിരോധിത പുകയില പിടികൂടി

വാടക വീടിനുള്ളിൽ പ്രവര്‍ത്തിച്ച നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂണിറ്റ് എക്സൈസ് കണ്ടെത്തി. കോട്ടയം വടവാതൂരിലാണ് 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള ഉപകരണങ്ങളും 12 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തത് . സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.വീട് വാടകയ്ക്കെടുത്തിരുന്ന അരുൺ എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്.വടവാതൂരില്‍ വീട് വാടകയ്‌ക്കെടുത്താണ് വ്യാജ പുകയില ഉത്പന്ന നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. നിരോധിത പുകയില ഉത്പന്നമായ ഹാന്‍സാണ് ഇവിടെ വന്‍തോതില്‍ നിര്‍മിച്ചിരുന്നത്. ഇതിനായി ലക്ഷക്കണക്കിന് രൂപയുടെ യന്ത്രങ്ങളും സ്ഥാപിച്ചിരുന്നു.പുകയില ഉല്‍പന്നങ്ങള്‍ വന്‍ തോതില്‍ ഈ വീട്ടില്‍ എത്തിച്ച ശേഷം പ്രത്യേക യന്ത്രം ഉപയോഗിച്ച് പായ്ക്ക് ചെയ്താണ് വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നതെന്ന് എക്സൈസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!