തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.സഗൗരവമായിരുന്നു സത്യപ്രപതിജ്ഞ.തൃത്താലയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് എം ബി രാജേഷ്. രാജേഷ് രാജിവെച്ച ഒഴിവിലേക്ക് സ്പീക്കറായി സിപിഎമ്മിന്റെ തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ എഎന്‍ ഷംസീറിനെ തെരഞ്ഞെടുത്തിരുന്നു. ഓണത്തിന് ശേഷം ഷംസീര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
സഗൗരവം എം ബി രാജേഷ്;മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

