അടിമാലിയിൽ അമിത കൂലി നൽകാത്ത വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളെ ഐ എൻ ടി യു സി യൂണിയനിലെ ചുമട്ട് തൊഴിലാളിൾ മർദിച്ചു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സ്ഥാപനത്തിന്റെ നിര്‍മാണ ആവശ്യങ്ങള്‍ക്കായി എത്തിച്ച ഗ്ലാസുകള്‍ ഇറക്കുന്നതിനേച്ചൊല്ലിയായിരുന്നു തര്‍ക്കം.അഞ്ച് ഗ്ലാസ് ഇറക്കാൻ 5000 രൂപയാണ് ചുമട്ട് തൊഴിലാളികൾ ആവശ്യപ്പെട്ടത്. അമിത കൂലി നല്കാന് വ്യപാരി വഴങ്ങാതെ വന്നതോടെ ചുമട് ഇറക്കാതെ തൊഴിലാളികൾ മടങ്ങി. പിന്നാലെ സ്ഥാപനത്തിലെ ജീവക്കാരെ ഉപയോഗിച്ച ലോഡ് ഇറക്കിയതോടെ മടങ്ങിയെത്തിയ സംഘം ആക്രമണം ഇതര സംസസ്ഥാനക്കാരായ തൊഴിലാളികൾക്കാണ് മര്‍ദനം ഏറ്റത് . ഇത് തടയാന്‍ ശ്രമിച്ച വ്യാപാരിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഇവര്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
തുടര്‍ന്ന് വ്യാപാരി പോലീസില്‍ പരാതി നല്കി. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
അഞ്ച് ഗ്ലാസ് ഇറക്കാൻ 5000 രൂപ;വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ഐഎന്‍ടിയുസിയുടെ മര്‍ദ്ദനം

