സ്പീക്കര്‍ എം ബി രാജേഷ് രാജിവെച്ചു.എം വി ഗോവിന്ദന്റെ ഒഴിവിലാണ് എം ബി രാജേഷ് മന്ത്രിസഭയിലേക്ക് എത്തുന്നത്. എക്സൈസ് തദ്ദേശഭരണ വകുപ്പുകൾ ലഭിക്കും.ചൊവ്വാഴ്ച എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തൃത്താലയില്‍ നിന്നുള്ള എംഎല്‍എയാണ് എംബി രാജേഷ്.
രാജേഷ് സ്പീക്കര്‍ പദവി ഒഴിയുന്ന സാഹചര്യത്തില്‍ സിപിഎമ്മിലെ എ എന്‍ ഷംസീര്‍ പുതിയ സ്പീക്കറാകും. തലശ്ശേരിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ഷംസീര്‍. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദന് മന്ത്രിസ്ഥാനം ഇന്നലെ രാജിവെച്ചിരുന്നു. അതേസമയം എംഎല്‍എ സ്ഥാനത്ത് തുടരാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ.