Kerala News

കനത്ത മഴ: ട്രാക്കില്‍ വെള്ളക്കെട്ട്, സിഗ്‌നല്‍ തകരാര്‍, ട്രെയിന്‍ ഗതാഗതം താറുമാറായി

കനത്ത മഴയെത്തുടര്‍ന്നു റെയില്‍ട്രാക്കില്‍ വെള്ളക്കെട്ടുണ്ടായതും സിഗ്‌നല്‍ തകരാറുകളും കാരണം എറണാകുളം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തി തിരികെ മടങ്ങി പോകേണ്ട ജനശതാബ്ദി എക്‌സ്പ്രസ് നിലവില്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. കോട്ടയം വഴി പോകേണ്ട ഈ ട്രെയിന്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടിട്ടുണ്ട്.

സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ വെള്ളക്കെട്ടിനെ തുടര്‍ന്നാണ് സിഗ്നല്‍ തകരാര്‍. കണ്ണൂര്‍ ജനശതാബ്ദിയും, പരശുറാം എക്സ്പ്രസും വൈകിയോടുന്നു. നിസാമുദീന്‍-മംഗള എക്സ്പ്രസ് നോര്‍ത്ത് സ്റ്റേഷനിലും, കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറയിലും യാത്ര അവസാനിപ്പിച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ വൈകുകയാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കണ്ണൂര്‍ എക്‌സിക്യുട്ടിവ് അലപ്പുഴക്കും ഇടപ്പള്ളിക്കും ഇടയില്‍ ഇന്ന് ഭാഗികമായി റദ്ദ് ചെയ്തു. കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടിവ് ഇടപ്പള്ളിയില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. കണ്ണൂരിലേയ്ക്ക് പോകുന്ന ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ഇന്ന് ഇടപ്പള്ളിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം മെമു എക്‌സ്പ്രസ് ഇന്ന് തൃപ്പൂണിത്തുറയില്‍ നിന്നാവും സര്‍വീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷനും – തൃപ്പൂണിത്തുറക്കും ഇടയില്‍ ഈ ട്രെയിന്‍ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്.

ആലപ്പുഴ വഴി ഇന്ന് ഡൈ വേര്‍ട്ട ചെയ്തിട്ടുള്ള കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, സെക്കന്തരാബദ് – തിരുവനന്തപുരം ശബരി ട്രെയിനുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും. കൊച്ചി ഡി ക്യാബിന് സമീപം ട്രാക്കില്‍ വെള്ളം കയറിയതോടെ എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകള്‍ക്ക് സമീപം സിഗ്‌നലിംഗ് സംവിധാനം കേടായതാണ് തീവണ്ടി ഗതാഗതം വൈകാന്‍ കാരണമായത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച അതിതീവ്രമഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളം കയറി. 2018-ലെ പ്രളയത്തില്‍ വെള്ളം കയറാത്ത ചില പ്രദേശങ്ങളില്‍ പോലും ഇക്കുറി വെള്ളപ്പൊക്കമുണ്ടായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!