Kerala News

‘ഗവര്‍ണറുടെ പ്രവര്‍ത്തനം മാതൃകാപരം, എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ’ പുകഴ്ത്തലുമായി സിപിഎം എംഎല്‍എ യു. പ്രതിഭ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സിപിഐഎം വനിത എംഎല്‍എ യു. പ്രതിഭ. എല്ലാവരോടും ഗവര്‍ണര്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ഗവര്‍ണര്‍ക്ക്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്നും യു പ്രതിഭ പറഞ്ഞു. ചെട്ടിക്കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയിലിരിക്കവെയാണ് എംഎല്‍എയുടെ അഭിപ്രായ പ്രകടനം.

എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ഗവര്‍ണര്‍ക്ക്. മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്. വേദിയിലിരുന്ന ഗവര്‍ണറെ നോക്കി വേഷം നന്നായിട്ടുണ്ടെന്നും പ്രതിഭ പറഞ്ഞു. ഗവര്‍ണര്‍ ചിരിയോടെ നന്ദി പ്രകടിപ്പിച്ചു. ചെട്ടിക്കുളങ്ങര കുംഭഭരണിക്കു വരണമെന്ന ആഗ്രഹം പ്രസംഗത്തിനിടെ ഗവര്‍ണര്‍ പ്രകടിപ്പിച്ചു.

അതേസമയം, ഗവര്‍ണര്‍ ഉദ്ഘാടകനായ ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍, യോഗത്തിനെത്താന്‍ അസൗകര്യമുണ്ടെന്നും പിന്നീടെത്താമെന്നും മന്ത്രി സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. ശിവന്‍കുട്ടി എത്താതിരുന്നത് തിരുവനന്തപുരത്ത് ചില രാഷ്ട്രീയ പ്രശ്നങ്ങളുള്ളതിനാലാണെന്ന് പ്രതിഭയും വ്യക്തമാക്കി. രമേശ് ചെന്നിത്തല എംഎല്‍എ.യും ചടങ്ങില്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!