Kerala News

കോടിയേരി മാറും;പകരം ആര് എംഎ ബേബി,വിജയരാഘവന്‍, ഇ.പി, ഗോവിന്ദന്‍, ബാലന്‍ പരിഗണനയില്‍

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും.കോടിയേരിക്ക് അവധി നല്‍കി താത്കാലിക സെക്രട്ടറിയായി ഒരാളെ നിയോഗിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്‌.ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം.

സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തുകയാണ്.അനാരോഗ്യംകാരണം ചുമതലയില്‍നിന്ന് മാറിനില്‍ക്കണമെന്ന താത്പര്യം കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് ദേശീയനേതൃത്വത്തെ അറിയിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പും ചികിത്സയ്ക്കായി ഈയാവശ്യം കോടിയേരി ഉന്നയിച്ചപ്പോള്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ പാര്‍ട്ടി ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവനെയാണ് അന്ന് ഏല്‍പ്പിച്ചത്. പിബി അംഗം എ വിജയരാഘവന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍,കേന്ദ്രകമ്മിറ്റിയംഗം എകെ ബാലന്‍. പിബി അംഗം എംഎ ബേബി എന്നീ പേരുകളാണ് പരിഗണിക്കുന്നത്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടു ദിവസങ്ങളിലായി സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!