National News

പ്രവാചക നിന്ദ; ഹൈദരാബാദില്‍ കനത്ത പ്രതിഷേധം, തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിംഗ് അറസ്റ്റില്‍

പ്രവാചക നിന്ദ നടത്തിയതിനെ തുടര്‍ന്ന് തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിംഗിനെതിരെ അറസ്റ്റില്‍. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച പൊലീസ് കേസ് എടുത്തത്. പ്രവാചകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി രാജാ സിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച രാത്രി ഹൈദരാബാദില്‍ കനത്ത പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് കേസെടുത്തത്.

ബിജെപി എംഎല്‍എ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ബഷീര്‍ബാഗിലെ കമ്മീഷണര്‍ ഓഫീസില്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകള്‍ തെരുവിലിറങ്ങിയതിനാല്‍, ഐപിസി 153 എ, 295, 505 വകുപ്പുകള്‍ പ്രകാരം ദബീര്‍പുര പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

അതേസമയം കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ഷോ നടത്തിയ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെയും ബി.ജെ.പി എംഎല്‍എ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. മുനവര്‍ ഫാറൂഖി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് രാജ സിംഗ് പറഞ്ഞു. വീഡിയോയില്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളും ഇയാള്‍ നടത്തിയിരുന്നു. നേരത്തെ, ഫാറൂഖിയുടെ ഷോ നിര്‍ത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വേദിയിലെ സെറ്റ് കത്തിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഭീഷണിയെ തുടര്‍ന്ന് എംഎല്‍എ വീട്ടുതടങ്കലില്‍ ആയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!