പേരാമ്പ്രയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. കൂത്താളി പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലിൽവച്ച് ചന്ദ്രികയ്ക്ക് നായയുടെ കടിയേറ്റത്. ചന്ദ്രികയ്ക്കു പുറമേ എട്ടോളം പേർക്ക് അന്ന് നായയുടെ കടിയേറ്റു.പേവിഷബാധക്കെതിരെ ക്യത്യമായ വാക്സീനുകൾ എടുത്തിരുന്നതായി ബന്ധുക്കൾ അറിയിച്ചു.പത്ത് ദിവസം മുമ്പ് ഇവർക്ക് പനിയും അണുബാധയുമുണ്ടായി.വാക്സീനെടുത്തിട്ടും കേരളത്തിൽ ഇത് രണ്ടാം തവണയാണ് മരണം സംഭവിക്കുന്നത്. അതേസമയം മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു.