National News

സ്വാതന്ത്യദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി,ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി ഐതിഹാസിക ദിനം

രാജ്യത്തിന് ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം പുതിയ ദിശയിലേക്ക് നിങ്ങാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച അദ്ദേഹം ഗാന്ധിജിക്കും ബി ആര്‍ അബ്ദേക്കര്‍ക്കുമൊപ്പം വി ഡി സവര്‍ക്കറുടെ പേരും എടുത്ത് പറഞ്ഞു. 76ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഭാഗമായ സ്ത്രീകളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. റാണി ലക്ഷ്മിഭായി, ഝൽകാരി ബായി, ചെന്നമ്മ, ബേഗൺ ഹസ്രത്ത് മഹാ എന്നിങ്ങനെ ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ ഓർക്കുമ്പോൾ ഓരോരുത്തര്‍ക്കും അഭിമാനമാണെന്നായിരുന്നു മോദിയുടെ വാക്കുകള്‍.ഇന്ത്യയുടെ ശക്തി വൈവിധ്യത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, അത് വലിയ ശക്തികളെ പോലും അലോസരപ്പെടുത്തും,” മോദി കൂട്ടിച്ചേർത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!