Local News

ബ്‌റൈറ്റ് ആന്‍ഡ് നിവേദിത പി എസ് സി കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര ക്വിസ് സംഘടിപ്പിച്ചു

കുന്ദമംഗലം ബ്‌റൈറ്റ് ആന്‍ഡ് നിവേദിത പി എസ് സി കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 75 ആം സ്വാതന്ത്ര്യ ദിനചാരണത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര ക്വിസ് സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.

ബ്‌റൈറ്റ് ആന്‍ഡ് നിവേദിത മാനേജിങ് ഡയറക്ടര്‍ പൂറ്റാട്ട് രമേശന്‍ സ്വാഗതം പറഞ്ഞു. ശ്രീമതി രേഷ്മ അധ്യക്ഷത വഹിച്ചു. ബാബു മാസ്റ്റര്‍, വേലായുധന്‍ മാസ്റ്റര്‍, പീതംബരന്‍ മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍, റാഷിബ, ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ബ്‌റൈറ്റ് ആന്‍ഡ് നിവേദിത പി എസ് സി കോച്ചിംഗ് സെന്ററില്‍ നിന്ന് പഠിച്ച ലിസ്റ്റില്‍ ഇടം നേടിയവരെ ആദരിച്ചു. തുടര്‍ന്ന് നടന്ന ക്വിസ് മത്സരത്തിന് ഫിറോസ് പെരിങ്ങളം നേതൃത്വം നല്‍കി. മത്സര വിജയികള്‍ക്കുള്ള സമ്മാനം വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ധനീഷ് ലാല്‍ നിര്‍വഹിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!