Kerala News

വിദേശത്ത് നിന്ന് മടങ്ങിയ ശേഷം കാണാതായ നാദാപുരം സ്വദേശി തിരികെയെത്തി, കുടുംബസമേതം ഡല്‍ഹിയിലായിരുന്നുവെന്ന് അനസ്

ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി അനസ് തിരികെ എത്തി. ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ ആയിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

അനസിനെ ഇന്ന് മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ മാസം 20നാണ് ഖത്തറില്‍ നിന്ന് യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് മകനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനസ് നാട്ടിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകള്‍ വീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും ഖത്തറില്‍ നിന്നു കൊണ്ടു വന്ന സാധനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളിലും പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാര്‍ പരാതിയില്‍ പറഞ്ഞത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. അനസ് സ്വര്‍ണവുമായി എത്തിയ ശേഷം മാറി നില്‍ക്കുകയാണോ എന്ന സംശയവുമുണ്ടായിരുന്നു പൊലീസിന്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!