National News

പ്രമുഖ വ്യവസായിയും ആകാശ എയര്‍ ഉടമയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

പ്രമുഖ വ്യവസായിയും രാജ്യത്തെ ഓഹരി നിക്ഷേപകരില്‍ പ്രധാനിയുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏറെ നാളായി അദ്ദേഹം രോഗബാധിതന്‍ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു അദ്ദേഹം അന്തരിച്ചത് എന്നാണ് വിവരം. അവശനിലയിലായ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

അടുത്തിടെ ആരംഭിച്ച ആകാശ് എയറിന്റെ തലവനാണ് ഇദ്ദേഹം. നിരവധി കമ്പനികളുടെ ഡയറക്ടര്‍ ആയിരുന്നു. ബിഗ് ബുള്‍ ഓഫ് ദലാല്‍ സട്രീറ്റ് എന്ന പേരിലാണ് രാകേഷ് ജുന്‍ജുന്‍വാല ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറിയപ്പെട്ടിരുന്നത്. 5000 രൂപ മൂലധനത്തില്‍ ആരംഭിച്ച് രാജ്യത്ത് ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ അപൂര്‍വ്വ വ്യക്തിത്വമാണ് അദ്ദേഹം. ആകാശ എയര്‍ വിമാനക്കമ്പനി സര്‍വീസ് ആരംഭിച്ച ഉടനെയാണ് ജുന്‍ജുന്‍വാല തന്റെ ഇതിഹാസ സമാന ബിസിനസ് ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കി വിടപറയുന്നത്.

ഫോബ്സിന്റെ കണക്കനുസരിച്ച് ഏകദേശം 5.5 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. രാജ്യത്തെ സമ്പന്നന്മാരില്‍ മുപ്പത്തിയാറാമതാണ് ജുന്‍ജുന്‍വാല.

രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജയ്യന്‍ ആയിരുന്നു ജുന്‍ജുന്‍വാലയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സാമ്പത്തിക ലോകത്തിന് അതുല്യ സംഭാവനകേളിയ വ്യക്തിയാണ് അദ്ദേഹം. രാജ്യത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും അതീവ തത്പരന്‍ ആയിരുന്നു ജുന്‍ജുന്‍വാല. അദ്ദേഹത്തിന്റെ വിയോഗം ദുഖകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!