Local News

കേരള സ്‌റ്റേറ്റ് വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖലാ കമ്മിറ്റി പോസ്റ്റോഫീസ് ധര്‍ണ്ണ നടത്തി

കേരള സ്‌റ്റേറ്റ് വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖലാ കമ്മിറ്റി പോസ്റ്റോഫീസ് ധര്‍ണ്ണ നടത്തി. ജില്ല കമ്മിറ്റി മെമ്പറും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പറുമായ സിഎം.ബൈജു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം സൃഷ്ടിക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ ജനവിരുദ്ധ നടപടികള്‍ പിന്‍വലിക്കുക, പ്ലാസ്റ്റിക് നിരോധനം ബദല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാതെ വ്യാപാരികളെ വേട്ടയാടരുത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 5% ജിഎസ്ടി പിന്‍വലിക്കുക. പേപ്പര്‍ കാരി ബാഗിന്റെ 18% ജിഎസ്ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ നടത്തിയത്.

മേഖലാ സിക്രെട്ടറി എപി ദേവദാസന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി മെമ്പര്‍ ബഷീര്‍ നീലാറമ്മല്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് അഭിവാദ്യം ചെയ്ത് സംസാരിച്ചു. രാജന്‍പാറപ്പുറത്ത് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!