പലപ്പോഴും രസകരവും നാടകീയവുമായ മുഹൂർത്തങ്ങളാണ് വിവാഹ വേദികളിൽ അരങ്ങേറുന്നത്. ആളുകളെ ചിരിപ്പിച്ചും, അത്ഭുതപ്പെടുത്തിയും അത് ഇൻറർനെറ്റിൽ ട്രെൻഡിങ് ആയി മാറുന്നു.എന്നാൽ ഇന്ന് വൈറലായ വിഡിയോ അൽപം കടന്നുപോയെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ലുണ്ടാക്കുന്ന വിഡിയോ ആണ് അത്.വിവാഹത്തിന് മുൻപേ ഇതാണ് അവസ്ഥയെങ്കിൽ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വിവാഹത്തിന്റെ ചടങ്ങ് നടന്നു കൊണ്ടിരിക്കുന്ന തിനിടയിലാണ് വധുവും വരനും തമ്മിൽ അടി നടക്കുന്നത്. വിവാഹവേദിയിൽ ഇരിക്കുകയായിരുന്നു ഇരുവരും. ചടങ്ങുകൾക്കിടയിൽ വരൻ വധുവിന്റെ കൈ തട്ടി മാറ്റുന്നു. തിരിച്ചും വധു വരന്റെ നേരെ കൈ തട്ടി മാറ്റി. തുടർന്ന് ഇരുവരും തമ്മിൽ കടുത്ത പോരാട്ടം നടക്കുകയും ചെയ്യുന്നു. ഇരുവരും പരസ്പരം ഗുസ്തി പിടിക്കുന്നതും ഒടുവിൽ വധു മറിഞ്ഞ് വീഴുന്നതും നമുക്ക് കാണാം. അവരുടെ അടി കണ്ട് ചുറ്റുമുള്ളവർ തടയാൻ ശ്രമിച്ചു. ചുറ്റുമുള്ളവരുടെ ഇടപെടലുകൾ ഗൗനിക്കാതെ അവർ അടിവയ്ക്കുന്നത് തുടർന്നു. എന്നാൽ വഴക്കിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
https://www.instagram.com/thegushti/?utm_source=ig_embed&ig_rid=46149a60-4dd1-4c4c-b8d0-eb8e8e57a41e
ഇത് അധികനാൾ പോകില്ലെന്നായിരുന്നു പലരുടെയും അനുമാനം. ‘ഹോട്ടലിൽ തിരികെ എത്തുന്ന വരെയെങ്കിലും അവർക്ക് ഒന്ന് ക്ഷമിക്കാമായിരിക്കുന്നു. ആളുകളുടെ മുന്നിൽ വച്ചിട്ടാണോ ഇങ്ങനെ വഴക്കിടുന്നത്’ എന്നും ഒരാൾ അഭിപ്രായപ്പെട്ടു. എന്നാൽ, അവർ രണ്ടും സുഹൃത്തുക്കളായിരിക്കാം, തമാശയ്ക്കായിരിക്കാം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.

