വടകര താലൂക്കിലെ മുഴുവന്‍ കാര്‍ഡുടമകളും 2019 സെപ്റ്റംബര്‍ 30-ന് മുമ്പായി റേഷന്‍ കാര്‍ഡില്‍ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ ചേര്‍ക്കണമെന്ന് താലൂക്ക് സപ്ളൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ വിതരണം സുതാര്യവും സുഗമവും ആക്കുന്നതിന്റെ ഭാഗമായി കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും പേരുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്.
ഇനിയും റേഷന്‍ കാര്‍ഡിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് വേണ്ടി വടകര സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 23 മുതല്‍ 30-വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 മണി വരെ വിവിധ പഞ്ചായത്തുകളില്‍ വച്ച് നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുത്ത് ആധാര്‍ ബന്ധിപ്പിക്കാനുളള അവസരം ഉപയോഗിക്കണം.
23-ന് ചെക്യാട് കമ്മ്യൂണിറ്റി ഹാളില്‍ നാദാപുരം, ചെക്യാട,് വളയം, വാണിമേല്‍, കുന്നുമ്മല്‍, നരിപ്പറ്റ പഞ്ചായത്തുകള്‍ക്കും വടകര സപ്ളൈ ഓഫീസില്‍ ചേറോട് പഞ്ചായത്തിനും വടകര മുനിസിപ്പാലിറ്റിക്കുമായി ക്യാമ്പുകള്‍ നടത്തും. 24-ന് എടച്ചേരി കമ്മ്യൂണിറ്റി ഹാളില്‍ എടച്ചേരി, പുറമേരി, ഏറാമല, തൂണേരി പഞ്ചായത്തുകള്‍ക്കും ഒഞ്ചിയം പഞ്ചായത്ത് ഓഫീസില്‍ അഴിയൂര്‍, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകള്‍ക്കും ക്യാമ്പ് നടക്കും.
26-ന് കുറ്റിയാടി പഞ്ചായത്ത് ഓഫീസില്‍ കുറ്റിയാടി, വേളം, കായക്കൊടി പഞ്ചായത്തുകള്‍ക്കും 27-ന് മണിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ മണിയൂര്‍ പഞ്ചായത്തു വാസികള്ക്കായും ക്യാമ്പ് നടക്കും. 28-ന് തൊട്ടില്‍പാലം കമ്മ്യൂണിറ്റി ഹാളില്‍ കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകള്‍ക്കായും 30-ന് ആയഞ്ചേരി ടൗണില്‍ ആയഞ്ചേരി, വില്ല്യാപ്പള്ളി, തിരുവളളൂര്‍ പഞ്ചായത്തുകള്‍ക്കായും ക്യാമ്പ് നടക്കുമെന്ന് താലൂക്ക് സപ്ളൈ ഓഫീസര്‍ അറിയിച്ചു.