National News

വനിതയെ അപമാനിച്ചെന്ന കേസ്; ബിജെപി പ്രവര്‍ത്തകന്റെ വീട് പൊളിച്ചുനീക്കി യുപി സര്‍ക്കാര്‍

നോയ്ഡ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വനിതയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ഒരുഭാഗം ബുള്‍ഡോസറെത്തി പൊളിച്ച് നീക്കി. ഉത്തര്‍പ്രദേശ് നോയിഡയിലെ ബിജെപി പ്രവര്‍ത്തകനായ ശ്രീകാന്ത് ത്യാഗിയുടെ വീട്ടിലെ അനധികൃത കയ്യേറ്റമാണ് നോയിഡ ഭരണകൂടം പൊളിച്ചുമാറ്റിയത്.

കുറച്ച് ദിവസം മുന്നെയാണ് ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ മറ്റൊരു താമസക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ഇതിനിടെ ശ്രീകാന്ത് ത്യാഗി സ്ത്രീയെ അപമാനിച്ചെന്നാണ് പരാതി.

നോയിഡ പൊലീസിന്റെ നേതൃത്വത്തില്‍ നോയിഡയിലെ സെക്ടര്‍ 93യിലുള്ള ഗ്രാന്‍ഡ് ഒമേക്സ് ഹൗസിംഗ് കോളനിയിലെ ശ്രീകാന്തിന്റെ അപ്പാര്‍ട്ട്മെന്റിലെ അനധികൃത കയ്യേറ്റം ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് പൊളിച്ചുമാറ്റിയത്.

സൊസൈറ്റിയിലെ പാര്‍ക്ക് അനധികൃതമായി കയ്യേറിയ ശ്രീകാന്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച പ്രദേശത്തെ മറ്റ് താമസക്കാര്‍ 2019ല്‍ നോയിഡയിലെ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ 2020ല്‍ അധികൃതര്‍ ശ്രീകാന്തിന് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ തന്റെ സ്വാധീനം ഉപയോഗിച്ച് ശ്രീകാന്ത് നടപടിയെ ചെറുത്തു.

തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞയാഴ്ച ശ്രീകാന്ത് കുറച്ച് മരങ്ങള്‍ നടാന്‍ ശ്രമിച്ചത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അയല്‍ക്കാരിയായ സ്ത്രീ പരാതിപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ ശ്രീകാന്ത് സ്ത്രീയെ അധിക്ഷേപിക്കുകയും അപകീര്‍ത്തിപരമായി സംസാരിക്കുകയും ചെയ്തു. ഇത് എതിര്‍ത്ത സ്ത്രീയെ ഇയാള്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്ത്രീയുടെ ഭര്‍ത്താവിനെതിരെയും ശ്രീകാന്ത് ആക്ഷേപങ്ങള്‍ ഉന്നയിച്ചു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നേതൃത്വത്തില്‍ ശ്രീകാന്തിന്റെ അനധികൃത കയ്യേറ്റം പൊളിച്ചുമാറ്റിയത്.

ശ്രീകാന്ത് ത്യാഗി ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അതേസമയം, ശ്രീകാന്ത് ത്യാഗി പാര്‍ട്ടി അംഗമല്ലെന്നാണ് നേതൃത്വം വ്യക്തമാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!